മഴയിൽ വീട് ഇടിഞ്ഞു വീണു
1339424
Saturday, September 30, 2023 2:03 AM IST
ഇലഞ്ഞി: മഴയെ തുടർന്ന് വീട് ഇടിഞ്ഞു വീണു. ഇലഞ്ഞി പഞ്ചായത്തിലെ പത്താം വാർഡിലെ മില്ലുന്പടി ചെറെക്കുളം ഭാഗം കുഴികണ്ടത്തിൽ ദേവസ്യ ജോസഫിന്റെ വീടാണ് ഭാഗികമായി ഇടിഞ്ഞത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സമയത്ത് വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് ഗാർഹിക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
ആളപായമില്ല. ഇടത്തൊട്ടിയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീടിന്റെ അറ്റപ്പണികൾക്ക് ആവശ്യമായ സാധനങ്ങൾ നൽകുമെന്ന് സന്തോഷ് ഇടത്തൊട്ടിൽ അറിയിച്ചു.