സഹോദയ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
1339422
Saturday, September 30, 2023 2:03 AM IST
പെരുമ്പാവൂര്‍: എറണാകുളം - ഇടുക്കി സോണുകളിലെ സെന്‍ട്രല്‍ കേരള സഹോദയ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുരുത്തിപ്ലി സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. 30 ല്‍പരം വിദ്യാലയങ്ങളില്‍ നിന്നും 250 വിദ്യാര്‍ഥിനികളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി വികാരി ഫാ. യോഹന്നാന് കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കേരള സഹോദയ സ്പോര്‍ട്സ് കോ-ഓർഡിനേറ്റര്‍ ഡോ. പി. അശോകന് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എം. ജിജിമോള്‍, സ്കൂള്‍ മാനേജര്‍ എം.പി. ജോര്‍ജ്, എ. കുര്യക്കോസ്, വൈസ് പ്രിന്‍സിപ്പല്‍ ആന്‍ സൂസന് മാത്യു, അഡ്മിനിസ്ട്രേറ്റര്‍ വി. ഫിലിപ്പോസ് എന്നിവര്‍ പങ്കെടുത്തു.