എസ്കലേറ്റർ വൃത്തിയാക്കുന്നതിനിടെ താത്കാലിക ജീവനക്കാരി വീണുമരിച്ചു
1339233
Friday, September 29, 2023 10:24 PM IST
കളമശേരി: എസ്കലേറ്റർ വൃത്തിയാക്കുന്നതിനിടെ താത്കാലിക ജീവനക്കാരി താഴേക്ക് വീണുമരിച്ചു. കളമശേരി സ്റ്റാർട്ടപ്പ് മിഷനിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. ചേർത്തല തുറവൂർ വളമംഗലം തോട്ടാലുകുന്നേൽ വെളുത്തേടത്ത് ജോസ്മോന്റെ ഭാര്യ മേരിക്കുട്ടി (49) ആണ് മരിച്ചത്.
എസ്കലേറ്റർ വൃത്തിയാക്കുന്നതിനിടയ്ക്ക് ഒരുവശത്തുകൂടി താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം താഴേക്കാണ് വീണത്. അപകടത്തെ തുടർന്ന് മേരിക്കുട്ടിയെ ജീവനക്കാർ എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: ജോമോൾ, അലീഷ.