കരയാംപറമ്പില്‍ ബസും കാറും കൂട്ടിയിടിച്ചു
1339200
Friday, September 29, 2023 2:32 AM IST
അങ്കമാലി: കരയാംപറമ്പില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. തൃശുരില്‍ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇന്നലെ രാവിലെ അപകടത്തില്‍പ്പെട്ടത്.
സിഗ്നല്‍ ജംഗ്ഷനില്‍ മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് ചെയ്തതോടെ പിന്നിലൂടെ വരികയായിരുന്ന ബസ് കാറില്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ അതുവഴി കടന്നുപോയ മറ്റ് കെഎസ്ആര്‍ടിസി ബസുകളില്‍ കയറ്റിവിട്ടു. അങ്കമാലി പോലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി.
മഴ ചാറിയാല്‍ കരയാംപറമ്പില്‍ അപകടം പതിവാകുന്നുണ്ട്. റോഡിലെ ഗ്രിപ്പ് നഷ്ടപ്പെട്ട് മിസുമാകുന്നതിനാൽ വാഹനങ്ങൾ തെന്നി നീങ്ങിയാണ് പല അപകടങ്ങളും സംഭവിക്കുന്നത്.