ഗോതുരുത്ത് വള്ളംകളി നാളെ
1337709
Saturday, September 23, 2023 1:58 AM IST
പറവൂർ: പെരിയാറിന്റെ കൈവഴിയിൽ പ്രശസ്തമായ ഗോതുരുത്ത് വള്ളം കളി നാളെ രാവിലെ 11ന് നടക്കും.
ഗോതുരുത്ത് കടൽവാതുരുത്ത് വിശുദ്ധ കുരിശിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഗോതുരുത്തിലെ ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വള്ളംകളി നടക്കുന്നത്.
എ വിഭാഗത്തിൽ പ്രമുഖരായ എട്ടു വള്ളങ്ങളും, ബി വിഭാഗത്തിൽ 10 വള്ളങ്ങളും മത്സരിക്കും. കോട്ടപ്പുറത്തുനിന്ന് ആരംഭിക്കുന്ന മത്സരം ഗോതുരുത്ത് പള്ളിയുടെയും മൂത്തകുന്നം ക്ഷേത്രത്തിന്റെയും മുന്നിലുള്ള ഫിനിഷിംഗ് പോയിന്റിൽ അവസാനിക്കും.
രാവിലെ 11 ന് നടക്കുന്ന സമ്മേളനത്തിൽ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രസിഡന്റ് മിൽട്ടൺ അംബ്രോസ് അധ്യക്ഷത വഹിക്കും.
റവ. ഡോ. ആന്റണി അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മൂത്തകുന്നം എച്ച്എംഡിപി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് പതാക ഉയർത്തും. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ തുഴ കൈമാറും.
ഫാ. ഷിജു കല്ലറയ്ക്കൽ ട്രാക്ക് ആശീർവദിക്കും. യൂണി മണി ഫിനാൻഷ്യൽ സർവീസ് ഡയറക്ടറും സിഇഒ യുമായ സി.എ. കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.
ഹൈബി ഈഡൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ടി.എ. നവാസ്, ആന്റണി കുരീത്തറ, ഷാരോൺ പനക്കൽ തുടങ്ങിയവർ പ്രസംഗിക്കും.