ഗ്യാസ് ഗോഡൗൺ വളവ് നിവർത്താൻ 2.50 കോടിയുടെ ഭരണാനുമതി
1337708
Saturday, September 23, 2023 1:58 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് അത്താണി വെടിമറ റോഡിലെ പുത്തൻതോട് ചുങ്കം ഭാഗത്ത് നിരന്തരം വാഹനാപകടങ്ങളുണ്ടാകുന്ന ഗ്യാസ് ഗോഡൗൺ വളവ് സ്ഥലമേറ്റെടുത്ത് നിവർത്തുന്നതിനായി സർക്കാരിൽനിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
നോട്ടിഫിക്കേഷൻ വന്നതിനാൽ ഇനി ഈ ഭാഗത്ത് അലൈൻമെന്റ് അനുസരിച്ചുള്ള കല്ലിടൽ നടത്തും. തുടർന്ന് റവന്യൂ, പിഡബ്ല്യൂഡി വകുപ്പുകൾ സംയുക്തപരിശോധനയിലൂടെ സാമൂഹ്യാഘാത പഠനം നടത്തും.
വിശദമായ സർവേയക്കു ശേഷം ഉടമകൾക്ക് വില നൽകി സ്ഥലം ഏറ്റെടുക്കൽ നടപടിയും ടെൻഡർ നടപടികളും പൂർത്തീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.