പിതൃവേദി കുടുംബ സംഗമം
1337694
Saturday, September 23, 2023 1:42 AM IST
വാഴക്കുളം: പിതൃവേദി വാഴക്കുളം യൂണിറ്റ് കുടുംബ സംഗമം നടത്തി. ഡയറക്ടർ ഫാ.ജോസ് കുഴികണ്ണിയിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസ് വെട്ടുകല്ലുംപുറം അധ്യക്ഷത വഹിച്ചു.
ഫാ.സെബാസ്റ്റ്യൻ നെടുംപുറത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇൻഫാം ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, ഫാ. സിറിൾ വള്ളോംകുന്നേൽ, ഫാ.മാത്യു എടാട്ട്, രാജേഷ് കുന്നത്ത്, സന്തോഷ് എടപ്പാട്ട്, ജോർഡി കൈമല, സാബു നമ്പ്യാപറമ്പിൽ, സാജു എടപ്പഴത്തിൽ, ബിജു മംഗലത്ത്, ബിജു പൊൻമല, റെജി തുരുത്തിപ്പിള്ളിൽ, ജോജോ കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജയിൽസ് ശൗര്യാമാക്കലിന്റെ സ്മരണാർഥം മികച്ച സമ്മിശ്ര കർഷകന് ഏർപ്പെടുത്തിയ 5001 രൂപ കാഷ് അവാർഡും പ്രശംസാ ഫലകവും പയസ് നെടുഞ്ചാലിന് ഫാ.ജോസ് കുഴികണ്ണിയിൽ സമ്മാനിച്ചു.