കോതമംഗലം: മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഇടുക്കി പള്ളിവാസല്‍ അള്ളാ കോവിലില്‍ നിന്നാരംഭിച്ച 338-ാം പതാക പ്രയാണ തീർഥാടനയാത്ര കോതമംഗലത്തെത്തി.
പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവ 338 വര്‍ഷങ്ങള്‍ക്കു മുമ്പ് കോതമംഗലത്തേക്കുള്ള കാനന യാത്രയ്ക്കിടയില്‍ പള്ളിവാസലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതായാണ് ചരിത്രം. പരിശുദ്ധന്റെ ഓര്‍മപ്പെരുന്നാളിനു മുന്നോടിയായി ഛായാചിത്ര പ്രയാണ ഘോഷയാത്ര നടത്തി.
മന്ത്രി റോഷി അഗസ്റ്റിന് ഫ്ളാഗ് ഓഫ് ചെയ്തു. ദേവികുളം എംഎല്‍എ എ. രാജ ദീപശിഖ തെളിയിച്ചു. മൂന്നാര്‍ ഡിവൈഎസ്പി അലക്സ് ബേബി, എസ്ഐ എല്‍ബി വര്‍ക്കി എന്നിവര്‍ ഹാരാര്‍പ്പണം ചെയ്തു.
ഇടുക്കി ജില്ലയിലെ നൂറ്റി അന്‍പതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഛായാചിത്ര പ്രയാണ ഘോഷയാത്ര വൈകുന്നേരം കോതമംഗലത്ത് എത്തി. കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷനില്‍ കോതമംഗലം നഗരസഭയുടെ നേതൃത്വത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ സ്വീകരണം നല്കി പള്ളിയിലേക്ക് ആനയിച്ചു.
ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി, വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ. ഡാനി, റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ചന്ദ്രശേഖരന് നായർ, ജെസി സാജു, കെ.പി. മജീദ്, കാന്തി വെള്ളകൈയൻ, മിനി ഗോപി, മാമച്ചന് ജോസഫ്, സിബി മാത്യു, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.യു. അബ്ബാസ്, യുഡിഎഫ് കണ്‍വീനര്‍ ഷിബു തെക്കുംപുറം, മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി. ജോര്‍ജ്, കണ്‍വീനര്‍ കെ.എ. നൗഷാദ്, ഷെമീര്‍ പനയ്ക്കൽ, വ്യാപാരി സമൂഹ നേതാക്കളായ ഇ.കെ. സേവ്യർ, മൈതീന്‍ ഇഞ്ചക്കുടി, എല്‍ദോ ചേലാട്ട്, വലിയ പള്ളി വികാരി ഫാ. എബ്രഹാം കിളിയന്‍ കുന്നത്ത്, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണന്ചേരില് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.