പാനിപ്രകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം
1337469
Friday, September 22, 2023 3:05 AM IST
കോതമംഗലം: കോട്ടപ്പടി പാനിപ്രകാവ് ദേവീ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.
പതിനായിരം രൂപയോളം മോഷണം പോയി. ക്ഷേത്ര മുറ്റത്തെ ലൈറ്റ് അണച്ചശേഷമാണ് ഭണ്ഡാരത്തിൽ നിന്നു മോഷണം നടത്തിയത്.
പോലീസ് പട്രോള്‍ രേഖപ്പെടുത്താന്‍ വച്ചിട്ടുള്ള ബുക്കിനോട് ചേര്‍ന്നുള്ള ഭണ്ഡാരമാണ് കവര്‍ന്നത്. രണ്ട് മാസം മുമ്പ് ഇതേ ഭണ്ഡാരം കുത്തിപ്പൊളിച്ചിരുന്നു.
ഈ വര്‍ഷം നാലാമത്തെ മോഷണമാണിവിടെ നടന്നത്. മോഷണം പതിവായിട്ടും കള്ളന്മാരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.ക്ഷേത്ര വളപ്പില്‍ നിന്ന് മറ്റ് സ്വത്തുവകകളും കാര്‍ഷിക ഉത്പന്നങ്ങളും മോഷണം പോകുന്നുണ്ട്.