പിറവം വള്ളംകളിക്ക് വിപുലമായ ഒരുക്കം
1337468
Friday, September 22, 2023 3:05 AM IST
പിറവം: പുഴയുടെ ഒഴുക്കിനെതിരെ തുഴയുന്ന പിറവം വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങൾ. 30-ന് ബോട്ട് റേസ് ലീഗിന്റെ ഭാഗമായി പിറവം പാലത്തിന് സമീപമാണ് മത്സരം നടക്കുന്നത്.
ഒമ്പത് ചുണ്ടൻ വള്ളങ്ങളും, പ്രാദേശിക ക്ലബുകളുടെ ഒന്പത് ചുരുളൻ വള്ളങ്ങളുമാണ് മത്സരിക്കാനെത്തുന്നത്. വള്ളം കളിയുടെ പ്രധാന പവലിയൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തി.
സിവിൽ സ്റ്റേഷനു മുന്നിലും, സപ്ലൈകോ സബർബൻ മാളിനു മുന്നിലും, പാർക്കിലുമാണ് കഴിഞ്ഞ വർഷം പന്തൽ ഇട്ടിരുന്നത്. ഈ പ്രാവശ്യം അതേ മാതൃകയിൽ പന്തലിടാനാണ് തീരുമാനമെടുത്തത്. ഫ്ലാഷ് മോബ് അടക്കമുള്ള പരസ്യ പ്രചാരണങ്ങൾ വള്ളംകളിയുടെ ഭാഗമായി നടത്തുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു
സിബിഎൽ ഉദ്യോഗസ്ഥർ അടുത്ത ദിവസം സ്ഥലം സന്ദർശിക്കും. പിറവം മുനിസിപ്പാലിറ്റിയുടെ കോൺഫ്രൻസ് ഹാളിൽ നടന്ന ആലോചന യോഗത്തിൽ അനൂപ് ജേക്കബ് എംഎൽഎ, പിറവം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, കൗൺസിലർമാർ, സിബിഎൽ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.