ലാബ് അസിസ്റ്റന്റുമാരുടെ ഗ്രേഡ് ഇൻക്രിമെന്റ് തടഞ്ഞു വച്ചതായി പരാതി
1337467
Friday, September 22, 2023 3:05 AM IST
കോതമംഗലം: എറണാകുളം, തൃശൂർ ജില്ലകളിലെ ലാബ് അസിസ്റ്റന്റുമാരുടെ ഗ്രേഡ് ഇൻക്രിമെന്റ് ആനുകൂല്യങ്ങൾ ഒന്നര വർഷമായി എറണാകുളം വിദ്യാഭ്യാസ ഉപ മേഖല മേധാവി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആക്ഷേപം.
എറണാകുളം ആർഡിഡി ഓഫീസിന്റെ പരിധിയിലാണ് തടഞ്ഞുവച്ചിരിക്കുന്നത്. ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് വിജയിക്കാത്തതിനാൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ ഉപമേഖല മേധാവി തടഞ്ഞുവച്ചിരിക്കുന്ന ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ യഥാസമയം പുന:സ്ഥാപിക്കണമെന്ന് കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ നടന്ന ഓൾ കേരള പ്ലസ്ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ എറണാകുളം ജില്ലാ നേതൃ സമ്മേളനത്തിൽ ആവശ്യമുയർന്നു.
സംസ്ഥാന പ്രസിഡന്റ് ജോണ്‍സി ജേക്കബ്, ജില്ലാ പ്രസിഡന്റ് ബിൻസ് ജോണ്‍, ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, കെ. സൈനുദീൻ, അരുണ്‍ ജോസ് എന്നിവർ പ്രസംഗിച്ചു.