കളമശേരി നഗരസഭയിൽ വാക്കേറ്റവും അസഭ്യവർഷവും
1337149
Thursday, September 21, 2023 5:45 AM IST
കളമശേരി: കളമശേരി നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷനും കോൺഗ്രസ് കൗൺസിലറും തമ്മിൽ നഗരസഭ ചെയർപേഴ്സന്റെ മുറിയിൽ വാക്കേറ്റവും അസഭ്യവർഷവും. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. നിഷാദും ഒമ്പതാം വാർഡ് കൗൺസിലർ മുഹമ്മദ് ഫെസിയും തമ്മിലായിരുന്നു വാക്ക് പോര് നടന്നത്.
കഴിഞ്ഞ ദിവസം കാറിൽ വന്ന യുവാവ് റോഡിൽ മാലിന്യം വലിച്ചെറിഞ്ഞത് കൗൺസിലർ മുഹമ്മദ് ഫോട്ടോ എടുക്കുകയും തുടർന്ന് യുവാവ് കൗൺസിലറോട് കയർക്കുകയും ചെയ്ത സംഭവം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടും നടപടിയെടുത്തിരുന്നില്ല.
ഇത് ചോദ്യം ചെയ്തതോടെയാണ് കൗൺസിലറും അധ്യക്ഷനും തമ്മിൽ വാക്കേറ്റമുണ്ടായത്. ജീവനക്കാരും മറ്റ് കൗൺസിലർമാരും എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.