മോഷണത്തിന് ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
1337140
Thursday, September 21, 2023 5:44 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിലെ താമസസ്ഥലത്ത് നിന്നു പണം മോഷ്ടിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഒഡീഷ സ്വദേശി അഭയകുമാര്‍ മാലിക് (33) ആണ് അറസ്റ്റിലായത്.
ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ സുഭാഷ് മാലിക്കിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 78,000 രൂപയാണ് പ്രതി താമസസ്ഥലത്തു നിന്ന് മോഷ്ടിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാനായി സ്ഥാപന ഉടമ നല്കിയ ശമ്പളത്തുകയാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ ചൊവ്വാഴ്ച കാസര്‍ഗോഡ് നിന്ന് മൂവാറ്റുപുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സെയ്ദ്, എസ് സിപിഒ ഇബ്രാഹിംകുട്ടി എന്നിവര്‍ ചേര്‍ന്ന് പിടികൂടി. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്‍സ്പെക്ടര്‍ പി.എം ബൈജു, എസ്.ഐ മാഹിന്‍ സലിം, എസ് സിപിഒ സിദ്ദിഖ്, സിപിഒ ഷിയാസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയതു.