റെജി ജോണ് ചുമതലയേറ്റു
1337135
Thursday, September 21, 2023 5:44 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റായി റെജി ജോണ് ചുമതലയേറ്റു. ഹൗസിംഗ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ് പ്രിൻസ് പോൾ ജോണ് മുൻ ധാരണ പ്രകാരം രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കേരളത്തിലെ പല സഹകരണ സ്ഥാപനങ്ങളും ജനവിശ്വാസം നഷ്ടപ്പെടുത്തികൊണ്ടുള്ള നിയമ വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സഹകാരികളുടെ താല്പര്യങ്ങൾ സംരക്ഷിച്ച് കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങൾക്കും മാതൃകയായി കൂത്താട്ടുകുളം ഹൗസിംഗ് സൊസൈറ്റിയെ നയിക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ റെജി ജോണ് പറഞ്ഞു. യൂണിറ്റ് ഇൻസ്പെക്ടർ എ.കെ. ജോബിൻസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.