ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
1336656
Tuesday, September 19, 2023 5:19 AM IST
പെരുമ്പാവൂർ: ഡെലിവറി ഏജന്റിന്റെ ഫോൺ തട്ടിപ്പറിച്ച് കടന്നുകളഞ്ഞ കേസിൽ പ്രതി പിടിയിൽ. തോട്ടുമുഖം കുട്ടമശേരി വാണിയപ്പുരയിൽ ലുക്മാനുൾ ഹക്കീം(23) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.
17ന് പകൽ 11.30 ഓടെ കുന്നുവഴി ഭാഗത്തു നിൽക്കുകയായിരുന്ന ജീവനക്കാരന്റെ ഫോൺ പ്രതി തട്ടിപ്പറിക്കുകയായിരുന്നു. അന്വേഷണമാരംഭിച്ച പോലീസ് സമാന രീതിയിൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ ആലുവയിൽനിന്ന് പിടികൂടിയത്.
മോഷ്ടിച്ച ഫോൺ എറണാകുളത്തെ പെന്റ മേനകയിലെ ഒരു ഷോപ്പിൽനിന്ന് കണ്ടെടുത്തു.
2021ൽ ആലുവ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പേരിൽ സമാന സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.