വര്‍ഗീസ് കോയിക്കരക്ക് ബാംബൂ കോര്‍പറേഷന്റെ ആദരം
1336650
Tuesday, September 19, 2023 5:19 AM IST
അങ്കമാലി : മുളയോടുള്ള പ്രണയത്താൽ മുള നട്ടുവളര്‍ത്തി ശ്രദ്ധേയനായ വര്‍ഗീസ് കോയിക്കരയെ കേരള സ്റ്റേറ്റ് ബാംബൂ കോര്പറേഷന് ആദരിച്ചു. 25 വര്‍ഷമായി മുളകൃഷിയില്‍ ഏർപ്പെട്ടതിനുള്ള അംഗീകാരമായാണ് ലോക മുള ദിനത്തില്‍ കോര്പറേഷന് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാംബൂ ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് ജോര്‍ജ് ആദരിച്ചത്. ബോര്‍ഡ് ചെയര്മാന് ടി.കെ. മോഹന്‍ പ്രസംഗിച്ചു.
വര്‍ഗീസ് കോയിക്കര പ്രധാനമായും രണ്ടുതരം മുളകളാണ് മുളകൃഷിയെന്ന രീതിയില്‍ ചെയ്യുന്നത്. ചൂരല്‍ രൂപത്തിലുള്ള ഉള്ളില്‍ തുളയില്ലാത്ത മുളയും, 60, 70 അടി നീളം വരുന്ന തോട്ടിമുളയുമാണ് ഇവ.