ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്
1336647
Tuesday, September 19, 2023 5:19 AM IST
അങ്കമാലി: കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ കിടങ്ങൂര്‍ ഗാന്ധി കവലയിലുണ്ടായ അപകടത്തില്‍ പീച്ചാനിക്കാട് സ്വദേശി അഭിജിത് വില്‍സണ്‍ ഗുരുതര പരിക്ക്. റോഡ് സൈഡിലെ കാനയില്‍ പതിച്ച നിലയിലാണ് ബൈക്ക് തകര്‍ന്നു കിടക്കുന്നത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായി തകർന്നു. വണ്ടിയുടെ ഹാന്‍ഡില്‍ കുത്തിക്കയറിയാണ് തലയ്ക്ക് ഗുരുതര പരിക്ക്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അഭിജിത്. അങ്കമാലി ഭാഗത്തു നിന്നും മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു യുവാവ്.