നെല്ലിക്കുഴിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
1298239
Monday, May 29, 2023 1:07 AM IST
കോതമംഗലം: നെല്ലിക്കുഴിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇരുമലപ്പടി കിഴക്കേകവല ഇടപ്പാറ പരേതനായ മക്കാരുടെ മകൻ ഇ.എം. അലിയാർ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ ഇരുമലപ്പടി പടിഞ്ഞാറെ കവലയിൽ റോഡ് കുറുകെ കടക്കുന്പോഴാണ് അപകടം.
ബൈക്കിടിച്ച് തെറിപ്പിച്ച് കാറിന് മുകളിലേക്ക് വീണ് റോഡിലേക്ക് പതിക്കുകയായാരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അലിയാരെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ വൈകിട്ടോടെ മരിച്ചു. കബറടക്കം ഇന്ന് 12ന് നെല്ലിക്കുഴി നെല്ലിക്കുന്നത്ത്് ജുമാ മസ്ജിത് കബർസ്ഥാനിൽ. ഭാര്യ: റഷീദ. മക്കൾ: ഡോ. മുഹ്സിന, മുബാരിസ് (വിദ്യാർഥി).