ശനി പ്രവൃത്തി ദിനമാക്കാനുള്ള നീക്കം അനാവശ്യം: എച്ച്എസ്എസ്ടിഎ
1297944
Sunday, May 28, 2023 3:21 AM IST
മൂവാറ്റുപുഴ: അധ്യയന വർഷത്തിൽ 220 പ്രവൃത്തി ദിനം തികയ്ക്കാനെന്ന തരത്തിൽ 28 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാനുള്ള നീക്കം ഹയർ സെക്കൻഡറി മേഖലയിൽ അനാവശ്യമാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എച്ച്എസ്എസ്ടിഎ) എറണാകുളം ജില്ലാ കമ്മിറ്റി.
ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയ സമയത്ത് ഈ സമയം കൂടി മറ്റു ദിവസങ്ങളിൽ അധികം ചേർക്കുകയായിരുന്നു. ഇത്തരത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒന്പത് മുതൽ വൈകുന്നേരം 4.45 വരെയാണ് അധ്യയന സമയം.
ഇടവേളകൾ ഒഴിവാക്കിയാൽ തന്നെ ദിവസേന ആറര മണിക്കൂറിലേറെ അധ്യയന സമയം കുട്ടികൾക്ക് നിലവിൽ ലഭിക്കുന്നതായും അതുകൊണ്ടുതന്നെ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കാനുള്ള നീക്കത്തിൽനിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്നും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുജാത ജി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു. സി. ജോർജ്, ഡോ. എ. അനുകുമാർ, സിനോജ് ജോർജ്, വി.ടി. വിനോദ്, എം.വി. അഭിലാഷ്, നയനാദാസ്, കെ.യു. നിഷ എന്നിവർ പ്രസംഗിച്ചു.