മേ​രി​ഗി​രി ത​ട്ടു​പാ​റ തീ​ർ​ഥാ​ട​നം തുടങ്ങി
Saturday, April 1, 2023 12:25 AM IST
കാലടി: നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​രി​ഗി​രി ത​ട്ടു​പാ​റ തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ചു.​ മ​ഞ്ഞ​പ്ര ഫൊ​റോ​ന​യി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക വൈ​ദി​ക​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഫൊ​റോ​നാ ത​ല​ത്തി​ലു​ള്ള തീ​ർ​ഥാ​ട​നം ഫാ. ​ബേ​സി​ൽ പു​ഞ്ചപു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ.​ജോ​ൺ​സ​ൺ ഇ​ല​വ​ൻ​കു​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ നോ​മ്പി​ലെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ കു​രി​ശി​ന്‍റെ വ​ഴി ചൊ​ല്ലി മ​ല ക​യ​റി​യ​തോ​ടെ​യാ​ണു തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​യ​ത്.
ഏ​പ്രി​ൽ 14,15,16 തീ​യ​തി​ക​ളി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നേ​ർ​ച്ച​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു കു​മ്പ​സാ​ര​ത്തി​നും കു​ർ​ബാ​നയ്​ക്കുമു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒരുക്കിയിട്ടുണ്ട്.