മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് ചാടിയ യുവാവ് മരിച്ചു
1265066
Sunday, February 5, 2023 2:29 AM IST
ആലുവ: മാർത്താണ്ഡവർമ പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു. പറവൂർ പെരുന്പടന്ന കൊട്ടക്കണക്കൻ പറന്പിൽ വി.കെ. ശിവന്റെ മകൻ വി.എസ്. അഖിൽ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. സമീപത്ത് നിന്നു ലഭിച്ച ബാഗിൽനിന്നാണ് വിലാസം കിട്ടിയത്. ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
രണ്ടു മാസം മുന്‍പാണ് അഖിലിന് ക്ഷേമനിധി ബോർഡിൽ ജോലി ലഭിച്ചത്. ഓണ്‍ലൈൻ ബിസിനസിൽ എട്ടു ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അമ്മ: അജിത. സഹോദരൻ: ശരത്ത്.