മി​നി ബാ​ബുവിന് ന​വ​ജീ​വ​ൻ പു​ര​സ്കാ​രം
Friday, December 9, 2022 12:36 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ(​മാ​സ്) പ്ര​ഥ​മ ന​വ​ജീ​വ​ൻ പു​ര​സ്കാ​രം കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ബാ​ബു അ​ർ​ഹ​യാ​യി. 20ന് ​രാ​വി​ലെ 10ന് ​മൂ​വാ​റ്റു​പു​ഴ ക​ബ​നി പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് മാ​സ്‌ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ലും അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ള​വും അ​റി​യി​ച്ചു.

33,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ ന​ട​ത്തി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി അ​റി​യി​ച്ചു.