കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍. മാര്‍ച്ച്
1246482
Wednesday, December 7, 2022 12:27 AM IST
കൊച്ചി: പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പോലീസിന്റെ ഗ്രേനേഡ് ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്.അബിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് അലി, ജില്ലാ വൈസ് പ്രസിഡന്റ് അഷ്കര്‍ പനയപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി.