ബസിനു പിന്നില്‍ ലോറി ഇടിച്ചു; ഏഴു പേർക്ക് പരിക്ക്
1242786
Thursday, November 24, 2022 12:28 AM IST
കൊച്ചി: വൈറ്റില-ഇടപ്പള്ളി ബൈപ്പാസില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയ ബസിനു പിന്നില്‍ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഏഴു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ന് ചളിക്കവട്ടം ഗീതാഞ്ജലി ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില നൂറ് മീറ്ററോളം നീരങ്ങിനീങ്ങിയ ബസ് സമീപത്തെ ട്രാന്സ്ഫോര്മറിനരികിലായാണ് നിന്നത്. അപകടത്തില്‍ ബസ് സ്റ്റോപ്പില്നിന്നിരുന്ന യാത്രക്കാരനും ബസ് യാത്രക്കാരായ ആറു പേർക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.