‘കൊച്ചിയില്‍ 38 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ തുറക്കും’
1226139
Friday, September 30, 2022 12:11 AM IST
കൊച്ചി: കൊച്ചി നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ 38 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ കേന്ദ്ര ധനകാര്യ കമ്മീഷന്റെ സഹായത്തോടെയാണ് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററുകള്‍ ആരംഭിക്കുകയെന്നും മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെന്ററുകള്‍ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുളള പരിശ്രമം നഗരസഭ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, ആരോഗ്യകാര്യ സമിതി ചെയര്മാന് ടി.കെ. അഷ്റഫ്, ഡോ. സജിത്ത് ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അധ്യയന വർഷം ഉദ്ഘാടനം ചെയ്തു
കൊച്ചി: തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് 2022 - 2024 അധ്യയന വർഷ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ആക്റ്റിവിസ്റ്റും സമൂഹിക പ്രവർത്തകയുമായ ദയാഭായി ഉദ്ഘാടനം നിർവഹിച്ചു. കോളജ് മാനേജർ റവ.ഡോ. ഏബ്രഹാം ഒലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ.കെ.ജെ. ജോൺസൺ, അസി. മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.ഷീന രാജൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ഉല്ലാസ് മധു, അഡ്വ. വിൻസെന്റ് ജോസഫ്, ആഷ്ന ഡെന്നിസ് എന്നിവരെ ആദരിച്ചു.