വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ന്നാ​ളി​ന് ഒ​രു ല​ക്ഷം പേ​രു​ടെ ഊ​ട്ടുനേ​ർ​ച്ച
Monday, July 4, 2022 12:16 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 27 ന് ​ഒ​രു ല​ക്ഷം പേ​ർ​ക്ക് ഊ​ട്ട് നേ​ർ​ച്ച ന​ൽ​കും. പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ച് ചേ​ർ​ത്ത നാ​നാ​ജാ​തി മ​ത​സ്ഥ​ർ പ​ങ്കെ​ടു​ത്ത​ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്.
യൂ​ദാ​പു​രം റെ​ക്ട​ർ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പി​ള്ളി, അ​സിസ്റ്റന്‍റ് റെ​ക്ട​ർ ഫാ.​ സി​ബി​ൻ നെ​ല്ലിശേ​രി, കേ​ന്ദ്ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പ​ഴ​ങ്ങാ​ട്ട്, കി​ഷോ​ർ പാ​പ്പാ​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ചു. പോ​ൾ തോ​മ​സാ​ണ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ.

ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു

കൊ​ച്ചി: മും​ബൈ രാ​ജ​സ്ഥാ​ന്‍ ഔ​ഷ​ധാ​ല​യ (ആ​ര്‍എപിഎ​ല്‍ ഗ്രൂ​പ്പ്) ഇ​ന്ത്യ​യൊ​ട്ടാ​കെ ന​ട​ത്തു​ന്ന ഡോ​ക്ടേ​ഴ്‌​സ് അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 40 ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ചു. ധ​ന്വ​ന്ത്രി പൂ​ജ​യോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ലെ എ​ല്ലാ ഡോ​ക്ട​ര്‍​മാ​രെ​യും മാ​ല, ഷാ​ള്‍, സ​ഭാ ചി​ഹ്ന​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കി ആ​ദ​രി​ച്ചു. ‌ഡോ.​ എ​സ്.​കെ. ​ജ​യ​പ്ര​സാ​ദ്, ഡോ. ​ജ​സീ​ല ബു​ഖാ​രി, ഡോ. ​എ​ന്‍.​പി. ന​ജീ​ബ്, ഡോ. ​വി​ജ​യ​ല​ക്ഷ്മി​യ​മ്മ, ഡോ. ​ജോ​യ്‌​സ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കോവിഡ് കാ​ല​ത്ത് ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ല്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ര്‍​എ​പി​എ​ല്‍ ഗ്രൂ​പ്പ് ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ച്ച​ത്.