മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങി​മ​രി​ച്ചു
Saturday, July 2, 2022 10:43 PM IST
പ​റ​വൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ തൂ​ന്പും​കു​ഴി​യി​ൽ മു​ങ്ങി​മ​രി​ച്ചു. കോ​ട്ടു​വ​ള്ളി വാ​ര​ക്ക​ണ്ടം പ്ര​കാ​ശ​ൻ (54) ആ​ണ് മ​രി​ച്ച​ത്. കോ​ട്ടു​വ​ള്ളി പ​ടി​ഞ്ഞാ​റു​പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ പ്ര​കാ​ശ​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​ടു​വി​ൽ പ്ര​കാ​ശ​ന്‍റെ സ​ഹോ​ദ​ര​ൻ തൂ​ന്പി​ൽ ഇ​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ത്സ്യം പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ട്ട​വ​ല​യും തൊ​ട്ട​ടു​ത്താ​യി പ്ര​കാ​ശ​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: കാ​ർ​ത്തു രാ​ഘ​വ​ൻ. ഭാ​ര്യ: സു​മ. മ​ക്ക​ൾ: ആ​ഷി​ക്, അ​രു​ണ്‍.