വാ​ഹ​ന മോ​ഷ​ണം: ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ല്‍
Wednesday, June 29, 2022 12:22 AM IST
കൊ​ച്ചി: നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മോ​ഷ്ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യു​മാ​യി വ​രു​ന്ന​തി​നി​ടെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മാ​ളി​യേ​ക്ക​ല്‍ പ​റ​മ്പി​ല്‍ ഷി​ഹാ​ബ് (21), തു​ണ്ടി​പ​റ​മ്പി​ല്‍ മു​ന്‍​സി​ല്‍ (25) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി പൊ​ന്നു​രു​ന്നി പാ​ല​ത്തി​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഓ​ട്ടോ​റി​ക്ഷ​യ്ക്കു പോ​ലീ​സ് കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യും ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.
ക​ട​വ​ന്ത്ര പി ​ആ​ന്‍​ഡ് ടി ​കോ​ള​നി​യി​ല്‍ നി​ന്ന് ഒ​രു ഓ​ട്ടോ മോ​ഷ്ടി​ക്കു​ക​യും അ​ത് ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ലി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും, തു​ട​ര്‍​ന്ന് അ​വി​ടെ​നി​ന്നു മ​റ്റൊ​രു ഓ​ട്ടോ ത​ട്ടി​യെ​ടു​ത്ത് വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന മ​ട്ടാ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ ജീ​പ്പി​ൽ ഇ​ടി​ച്ച് വാ​ഹ​നം നി​ര്‍​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ​ത് ഷി​ഹാ​ബ് ആ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ൾ സ​മ്മ​തി​ച്ചു. ഷി​ഹാ​ബ് മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തും മു​ന്‍​സി​ല്‍ ആ​യി​രു​ന്നു.
എംജി റോ​ഡി​ല്‍ നി​ന്നു വാ​ഹ​നം മോ​ഷ്ടി​ച്ച കേ​സി​ല്‍ മു​ന്‍​സി​ലി​നെ മു​മ്പ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.
ഇ​തു കൂ​ടാ​തെ ന​ഗ​ര​ത്തി​ല്‍ മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ഇ​വ​ര്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.