ഒ​മി​ക്രോ​ൺ ! വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രേ​സ​മ​യം 700 പേ​ർ​ക്ക് പ​രി​ശോ​ധ​ന
Thursday, December 2, 2021 12:32 AM IST
നെ​ടു​മ്പാ​ശേ​രി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രേ​യു​ള്ള ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കാ​യി വി​പു​ല​മാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്നു രാ​വി​ലെ മു​ത​ൽ ഒ​രേ​സ​മ​യം എ​ഴു​ന്നൂ​റോ​ളം യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​നാ​കും.

നി​ല​വി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു പു​റ​മേ റാ​പ്പി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​ന സൗ​ക​ര്യ​വും സി​യാ​ലി​ൽ ഉ​ണ്ടാ​കും. ഒ​രേ​സ​മ​യം 350 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​റും 350 പേ​ർ​ക്ക് റാ​പ്പി​ഡ് പി​സി​ആ​റും ന​ട​ത്താ​നാ​കും. റാ​പ്പി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം അ​ര​മ​ണി​ക്കൂ​റി​ന​കം ല​ഭ്യ​മാ​കും. നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ വീ​ട്ടി​ൽ പോ​കാം. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​ക്കാ​ൻ അ​ഞ്ചു​മ​ണി​ക്കൂ​ർ എ​ടു​ത്തേ​ക്കും.