ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Sunday, October 24, 2021 10:47 PM IST
അ​ങ്ക​മാ​ലി: ക​ണ്ണൂ​ർ താ​വ​ക്ക​ര​യി​ൽ ബൈ​ക്കി​ന്‍റെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ക്ക​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. പൂ​തം​കു​റ്റി പാ​ണി​ക്കാ​ശ്ശേ​രി ഷാ​ജി​യു​ടെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ ഷാ​ജി (20), കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​യി​യു​ടെ മ​ക​ൻ ജി​സ് ജോ​യ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​യ​ൽ​വാ​സി​ക​ളാ​യ ഇ​രു​വ​രും ക​ണ്ണൂ​രി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഗൗ​തം കൃ​ഷ്ണ​യു​ടെ സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ശ​ങ്ക​രം​കു​ഴി പൊ​തു ശ്മ​ശാ​ന​ത്തി​ലും ജി​സ് ജോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് 10ന് ​താ​ബോ​ർ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ലും ന​ട​ക്കും. അ​ജി​ത​യാ​ണ് ഗൗ​തം കൃ​ഷ്ണ​യു​ടെ അ​മ്മ. സ​ഹോ​ദ​രി ആ​തി​ര.

ത്രേ​സ്യാ​മ്മ​യാ​ണ് ജി​സ് ജോ​യി​യു​ടെ അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ബി, സി​ൽ​സി (ഇ​രു​വ​രും ദു​ബാ​യ്).