മൂ​ട്ട് കോ​ര്‍​ട്ട് മ​ത്സ​രം തു​ട​ങ്ങി
Friday, October 22, 2021 11:59 PM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സും ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​രാ​ന ആ​ൻ​ഡ് സു​രാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ അ​റ്റോ​ര്‍​ണീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഡോ. ​എ.​ടി. മാ​ര്‍​ക്കോ​സ് മെ​മ്മോ​റി​യ​ല്‍ ടെ​ക്‌​നോ​ള​ജി ലോ ​മൂ​ട്ട് കോ​ര്‍​ട്ട് ഓ​ൺ​ലൈ​ൻ മ​ത്സ​രം ഹൈ​ക്കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​സാ​റ്റ് പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി.​ജി. ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രാ​ന ആ​ൻ​ഡ് സു​രാ​ന അ​ക്കാ​ഡ​മി​ക് ഇ​നി​ഷ്യേ​റ്റീ​വ് മേ​ധാ​വി പ്രീ​തം സു​രാ​ന, നു​വാ​ല്‍​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​സി. സ​ണ്ണി, ഡോ. ​വാ​ണി കേ​സ​രി, ഡോ. ​കെ.​എ​സ്. ഹ​രി​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.