സ​ഹ​ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, July 29, 2021 12:00 AM IST
കൊ​ച്ചി: കോ​വി​ഡി​നെ​ത്തു​ർ​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് സാ​മ്പ​ത്തി​ക ദു​രി​ത​ത്തി​ലാ​യ സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്കു 5,000 രൂ​പ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ഓ​ണ​ത്തി​നു പ്ര​ത്യേ​ക അ​ല​വ​ന്‍​സും ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന(​എ​ച്ച്എം​എ​സ്) നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍ സ​ത്യഗ്ര​ഹം ന​ട​ത്തി. എ​ച്ച്എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ​കു​ന്ത​ള, ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു ത​ണ്ണി​ക്കോ​ട്, എം.​വി. എ​ല്‍​ദോ​സ്, ബി​ന്ദു ജോ​ണ്‍, എ​ന്‍. ന​ളി​നി, എം. ​ല​ളി​ത, ലൂ​സി എ​ല്‍​ദോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.