ജി​സി​ഡി​എ ചെ​യ​ര്‍​മാ​നെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്
Tuesday, July 27, 2021 12:55 AM IST
കൊ​ച്ചി: ക​ലൂ​ര്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന്‍റെ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ഭൂമി അ​ഴി​മ​തി ന​ട​ത്തി സ്വ​കാ​ര്യ ഫ്ളാറ്റ് ഉ​ട​മ​ക​ള്‍​ക്കു വി​ട്ടുന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ജി​സി​ഡി​എ ചെ​യ​ര്‍​മാ​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​ജെ. ഹൈ​സി​ന്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സ്റ്റേ​ഡി​യ​ത്തി​ല്‍നി​ന്നു നാ​ലു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ഗ്നി​ശ​മ​ന സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ള​വു പോ​യി​ട്ടു​ണ്ട്. ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ വി. ​സ​ലിം ത​ന്‍റെ നാ​ട്ടു​കാ​ര​നെ ഇ​ല്ലാ​ത്ത ത​സ്തി​ക സൃ​ഷ്ടി​ച്ചു നി​യ​മി​ച്ചു. ഫോ​ര്‍​ട്ടുകൊ​ച്ചി മു​ണ്ടം​വേ​ലി​യി​ല്‍ ജി​സി​ഡി​എ​യു​ടെ സ്ഥ​ല​ത്ത് മ​തി​യാ​യ അ​നു​മ​തി ല​ഭി​ക്കാ​തെ ഹൗ​സിം​ഗ് കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​ത്തി​ലും അ​ഴി​മ​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേണമെ​ന്നും ഹൈ​സി​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു.