വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണം ചെ​യ്തു
Friday, July 23, 2021 11:44 PM IST
മൂ​വാ​റ്റു​പു​ഴ: മു​സ്ലിം എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യും മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എം സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​യി​പ്ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി വി​ത​ര​ണോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, ഇ​ക്ബാ​ൽ, റ​ഹിം പൂ​ക്ക​ട​ശേ​രി, അ​ഷ്‌​റ​ഫ്‌, അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
ഇ​ല​ഞ്ഞി: കി​സാ​ൻ കോ​ൺ​ഗ്ര​സ് ഇ​ല​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തോ​ല​പു​രം സെ​ന്‍റ് പോ​ൾ​സ് ഹൈ​സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​സ​ഫ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ മൂ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ജോ​സ​ഫ്, ജോ​യി പോ​ൾ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​യി തോ​ട്ടം, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​നീ​റ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.