ഭ​ർ​ത്താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ഭാ​ര്യ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, June 14, 2021 10:00 PM IST
കോ​ത​മം​ഗ​ലം: ഭ​ർ​ത്താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ ഭാ​ര്യ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. നെ​ല്ലി​മ​റ്റം കു​റു​ങ്കു​ളം ചി​റ​യി​ൽ സി.​ജെ. ജേ​ക്ക​ബി(82) ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ അ​മ്മി​ണി (76) കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ അ​ന്പാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. അ​മ്മി​ണി​യു​ടെ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ​ന്തോ​ഷ്, സു​രേ​ഷ്, സു​ബാ​ഷ് ,സ​ജീ​ഷ്, ഷീ​ബ. മ​രു​മ​ക്ക​ൾ: മോ​ളി, കു​ഞ്ഞ​മ്മ, സോ​ളി, ഷ​നി​ത, ഷാ​ജി.