ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി
Monday, May 10, 2021 12:42 AM IST
കൂ​ത്താ​ട്ടു​കു​ളം: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കൂ​ത്താ​ട്ടു​കു​ള​ത്തെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കൂ​ത്താ​ട്ടു​കു​ളം കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന "സ്നേ​ഹ സ്പ​ർ​ശം" പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണി​ൽ​നി​ന്നു ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി​ജ​യ ശി​വ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അം​ബി​ക രാ​ജേ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പ്രി​ൻ​സ് പോ​ൾ ജോ​ൺ, സി​ബി കൊ​ട്ടാ​രം, ജി​ജോ ടി. ​ബേ​ബി, ജി​ജി ഷാ​ന​വാ​സ്, മ​രി​യ ഗൊ​രോ​ത്തി, ക​ലാ രാ​ജു എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. എ​ബി ഏ​ബ്ര​ഹാം, കെ.​സി. ഷാ​ജി, എ.​ജെ.​കാ​ർ​ത്തി​ക്, കെ.​എ​ൻ. ത​മ്പി, കെ​ൻ കെ. ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.