അ​ശ​മ​ന്നൂ​രി​ൽ കോ​വി​ഡ് സെ​ന്‍റ​ർ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Thursday, April 22, 2021 12:05 AM IST
പെ​രു​മ്പാ​വൂ​ർ: അ​ശ​മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​ടി​യ​ന്തി​ര​മാ​യി കോ​വി​ഡ് സെ​ന്‍റ​ർ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 87 പേ​ർ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​തി​ൽ 83 പേ​രും സ്വ​ന്തം വീ​ടു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉണ്ടാകാത്തത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്. ദി​നം​പ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി സി​എ​ഫ്എ​ൽ​ടി​സി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ശ​മ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ൽ​കി.