കു​ത്തേ​റ്റു ജ്യേ​ഷ്ഠ​ൻ മ​രി​ച്ചു, അ​നു​ജ​ൻ അ​റ​സ്റ്റി​ൽ
Tuesday, April 20, 2021 10:09 PM IST
തൃ​പ്പൂ​ണി​ത്തു​റ: വീ​ട്ടു​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ജ്യേ​ഷ്ഠ​ൻ കു​ത്തേ​റ്റു മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ജ​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. എ​രൂ​ര്‍ ഇ​രു​മ്പു​പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ട​വ​ന്ത്ര ചി​ല​വ​ന്നൂ​ർ കു​ള​ങ്ങ​ര​ത്ത​റ സു​ധീ​ഷി​ന്‍റെ മ​ക​ന്‍ സു​മേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്. അ​നു​ജ​ൻ സു​നീ​ഷാ​ണ് (24) കു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഈ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​യി​രു​ന്നു. കു​ത്തേ​റ്റ സു​മേ​ഷി​നെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ല​തു നെ​ഞ്ചി​നു താ​ഴെ ആ​ഴ​ത്തി​ൽ കു​ത്തേ​റ്റി​രു​ന്നു. സു​മേ​ഷ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. സു​നീ​ഷ് പെ​യി​ന്‍റിം​ഗ് പ​ണി​ക്കാ​ര​നും. മൂ​ന്നു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം എ​രൂ​രി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. അ​മ്മ മി​നി.