യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന് പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്ന്‌
Monday, March 1, 2021 12:02 AM IST
ആ​ലു​വ: എ​ൻ​സി​പി​ക്ക് അ​നു​വ​ദി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ എ​ൻ​വൈ​സി​യു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി യു​വ​ജ​ന വി​ഭാ​ഗം. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​ക​ളി​ൽ ഈ ​ആ​വ​ശ്യം പാ​ർ​ട്ടി​യോ​ട് ഉ​ന്ന​യി​ച്ചി​രു​ന്നു.
ഇ​ത്ത​വ​ണ യു​വ​ജ​ന നേ​തൃ​ത്വം നേ​ര​ത്തേ ത​ന്നെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ​റി​ന് ക​ത്ത് ന​ൽ​കി പി​ന്തു​ണ നേ​ടി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ ചേ​ർ​ന്ന എ​ൻ​സി​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ കു​ഞ്ഞു​മോ​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​നി​ൻ മ​ന്ദി​രാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​മ​ദ് എ​ന്നി​വ​രാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ന​ഗ​ര​സ​ഭാ കാ​ഷ് കൗ​ണ്ട​ർ
അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും

തൃ​പ്പൂ​ണി​ത്തു​റ : വ​സ്തു നി​കു​തി പി​ഴ​പ്പ​ലി​ശ കൂ​ടാ​തെ അ​ട​യ്ക്കു​ന്ന തി​യ​തി മാ​ർ​ച്ച് 31 വ​രെ​യും ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് ഫീ​സ് പു​തു​ക്കു​ന്ന​ത് 20 വ​രെ​യും നീ​ട്ടി​യ ഉ​ത്ത​ര​വ് വ​ന്നി​ട്ടു​ള്ള​തി​നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ റ​വ​ന്യൂ, ഹെ​ൽ​ത്ത് വി​ഭാ​ഗ​ങ്ങ​ളും കാ​ഷ് കൗ​ണ്ട​റും മാ​ർ​ച്ച് 31വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.