ഐ​സ് പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Wednesday, January 20, 2021 10:18 PM IST
അ​രൂ​ർ: ഐ​സ് പ്ലാ​ന്‍റ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ലാ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ച​ന്തി​രൂ​ർ അ​റ​ക്ക​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ എ.​എം. മൂ​സ (54) ആ​ണ് മ​രി​ച്ച​ത്. അ​രൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ന ഐ​സ് പ്ലാ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് പ്ലാ​ന്‍റി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം താ​ഴെ ഇ​റ​ക്കി​യ​ത്. അ​രൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ച​ന്തി​രൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: നെ​ജി​യ, മെ​ഹു ജെ​ബി​യ. മ​രു​മ​ക​ൻ: അ​ബ്ദു​ൾ മ​നാ​ഫ്.