സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കം
Sunday, January 17, 2021 11:23 PM IST
പ​റ​വൂ​ർ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ ദി​ന​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​പോ​ൾ ചി​റ്റി​ന​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ മോ​ൺ.​ആ​ന്‍റ​ണി പെ​രു​മാ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡി​ഇ​ഒ എ​ൻ.​ഡി. സു​രേ​ഷ് ഫോ​ട്ടോ അ​നാഛാ​ദ​നം ചെ​യ്തു.
ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. സാ​ദ​ത്ത്, മാ​തൃ​സം​ഗ​മം അ​ധ്യ​ക്ഷ എ.​കെ. ഷാ​ന്‍റി, പ്ര​ധാ​നാ​ധ്യാ​പി​ക ലി​സ​മ്മ ജോ​സ​ഫ്, റീ​ജ​ൻ ദേ​വ​സി, മി​നി ആ​ന്‍റ​ണി, എം.​എ. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ പി.​എം. മാ​ത്യു, ടെ​സി ജോ​ർ​ജ്, എം.​ജെ. മേ​രി​ക്കു​ട്ടി, കെ.​കെ. ഉ​മ, ടി.​എ. നൈ​സി, പി.​ഐ. ലി​ൻ​സി എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ​പ്പു ന​ൽ​കി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.