ഭ​വ​നം സാ​ന്ത്വ​നം പ​ദ്ധ​തി: ആ​ദ്യ വീടിന് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും
Saturday, January 16, 2021 11:34 PM IST
കൊ​ച്ചി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി വി​ഭാ​വ​നം ചെ​യ്ത ഭ​വ​നം സാ​ന്ത്വ​നം പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സു​റു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ക്കും. ഇ​ന്നു രാ​വി​ലെ 11ന് ​മേ​യ്ക്കാ​ട് ജ​ന​സേ​വ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ആ​ദ്യ വീ​ടി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത വി​ധ​വ​ക​ള്‍, പെ​ണ്‍​മ​ക്ക​ള്‍ മാ​ത്ര​മു​ള്ള വി​ധ​വ​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി സം​ഘ​ട​ന​യു​ടെ വ​നി​താ വിം​ഗാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 13 വി​ടു​ക​ളാ​ണ് നി​ര്‍​മി​ക്കു​ക. ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ്, എ.​ജെ. റി​യാ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.