പി.​പി. ഫ്രാ​ൻ​സി​സ് വിരമിച്ചു
Monday, November 30, 2020 10:03 PM IST
തൃ​ശൂ​ർ: ഡി​ടി​പി ഓ​പ്പ​റേ​റ്റ​ർ പി.​പി. ഫ്രാ​ൻ​സി​സ് (തൃ​ശൂ​ർ) ദീ​പി​ക​യി​ൽ​നി​ന്നു വി​ര​മി​ച്ചു. 1986 ൽ ​ദീ​പി​ക​യി​ൽ ഡി​ടി​പി ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച പി.​പി. ഫ്രാ​ൻ​സി​സ്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, തൊ​ടു​പു​ഴ ഓ​ഫീ​സു​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ചി​യ്യാ​രം പ​ടി​ഞ്ഞാ​ക്ക​ര കു​ടും​ബാം​ഗ​മാ​യ ഫ്രാ​ൻ​സി​സ് കു​റ്റി​ക്കാ​ട് പ​ടി​ഞ്ഞാ​ക്ക​ര പൈ​ലി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ ശോ​ഭ ഒ​ല്ലൂ​ർ ക​ണ്ണ​ന്പു​ഴ കൂ​ള കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജി​ത്ത് ഫ്രാ​ൻ​സി​സ് (യു​എ​ഇ), ഡീ​ക്ക​ൻ അ​ഭി​ജി​ത്ത് പ​ടി​ഞ്ഞാ​ക്ക​ര, ആ​ഷി​ക് ഫ്രാ​ൻ​സി​സ്. മ​രു​മ​ക​ൾ: നൈ​ന അ​ജി​ത്ത്.
യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക എ​യ്ഡ്സ്
ദി​നാ​ച​ര​ണം ഇ​ന്ന്

ഇ​ടു​ക്കി: ലോ​ക എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല പ​രി​പാ​ടി തൊ​ടു​പു​ഴ​യി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടി​മാ​ലി​യിൽ ജി​ല്ലാ സ​ബ് ജ​ഡ്ജി ദി​നേ​ശ് എം.​ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ർ​ഷ​ഭാ​ര​ത് സു​ര​ക്ഷാ​പ​ദ്ധ​തി യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണ​വും ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തും. എ​ച്ച്ഐ​വി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ക​ട്ട​പ്പ​ന, അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം, ഉ​പ്പു​ത​റ, തൊ​ടു​പു​ഴ, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട്, പൈ​നാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.