വാ​ഴ​ത്തോ​പ്പ് ര​ണ്ടാം​വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Sunday, November 29, 2020 10:09 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡാ​യ മു​ള​കു​വ​ള്ളി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ 44 രോ​ഗി​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ 21പേ​രും മു​ള​കു​വ​ള്ളി​യി​ലാ​ണ്. ര​ണ്ടാം വാ​ർ​ഡി​ൽ​ത​ന്നെ 17 രോ​ഗി​ക​ളു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യി തു​ടു​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ആ​രാ​ധ​ന​ക​ളെ​ല്ലാം നി​ർ​ത്തി​വ​ച്ചു. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച​ക്കു​ള്ളി​ൽ പു​തി​യ രോ​ഗി​ക​ളു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വാ​ർ​ഡി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴു​വാ​ക്കി​യേ​ക്കും.
അ​ടു​ത്ത ദി​വ​സം മു​ള​കു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് വാ​ഴ​ത്തോ​പ്പ് പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സി​ബി ജോ​സ​ഫ് പ​റ​ഞ്ഞു.
വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണെ​ങ്കി​ലും തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചി​ട്ടി​ല്ല.