സി​പി​എ​മ്മി​ന് സ്വ​ത്വ പ്ര​തി​സ​ന്ധി: മു​ല്ല​പ്പ​ള്ളി
Saturday, November 28, 2020 10:53 PM IST
തൊ​ടു​പു​ഴ: പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​വി​ധം പ്ര​ധി​സ​ന്ധി​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ത​ദ്ദേ​ശ തെ​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി ചി​ഹ്നം വെ​റു​ക്ക​പ്പെ​ട്ട​താ​യി മാ​റി​യ​താ​ണ് സി​പി​എം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. 35 വാ​ർ​ഡു​ക​ളു​ള്ള തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു വാ​ർ​ഡി​ൽ മാ​ത്ര​മാ​ണ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ സി​പി​എം മ​ൽ​സ​രി​ക്കു​ന്ന​ത്. കെ ​എ​സ്എ​ഫ്ഇ​യു​ടെ ശാ​ഖ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന വി​ജി​ല​ൻ​സ് റെ​യ്ഡ് ധ​ന​മ​ന്ത്രി​യെ ല​ക്ഷ്യം​വ​ച്ചാ​ണ്.

കെ ​എ​സ്എ​ഫ്ഇ​യി​ലെ പ​ണം അ​ന​ധി​കൃ​ത​മാ​യി കി​ഫ്ബി​യി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കി​ഫ്ബി​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കെ ​എ​സ്എ​ഫ്ഇ​യി​ലെ ക്ര​മ​ക്കേ​ടു​ക​ളും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണം.

ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ദു​ഖി​ത​രാ​ണ്. പ്ര​ള​യ​വും കോ​വി​ഡും വി​ല​ത​ക​ർ​ച്ച​യും​മൂ​ലം ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​ണ്. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ചെ​റു​വി​ര​ൽ​പോ​ലും അ​ന​ക്കു​ന്നി​ല്ലെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​ച്ച​തൊ​ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.