ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റു
Saturday, November 28, 2020 10:39 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. സു​വ​ർ​ണ​ഗി​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ളെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഇ​രു​പ​തേ​ക്ക​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നും വ​ന്ന കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ അ​തേ ദി​ശ​യി​ൽ​നി​ന്നും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി എ​ത്തി​യ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ​ത​ട്ടി കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​നും നേ​രി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.