കോ​വി​ഡ് ജാ​ഗ്ര​ത: അ​ടി​മാ​ലി​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, November 28, 2020 10:39 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ ഇ​തു​വ​രെ 465 പേ​ർ​ക്കാ​ണ് ആ​കെ കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​താ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​ളു​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ബി. ദി​നേ​ശ​ൻ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 32-ഓ​ളം പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 3195 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും 3181 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​മ​ട​ക്കം 6376 സാ​ന്പി​ളു​ക​ൾ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം 110-ഓ​ളം ആ​ളു​ക​ൾ നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കോ​വി​ഡ് പോ​സ​റ്റീ​വാ​യി ക​ഴി​യു​ന്നു​ണ്ട്. 80 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.