ജില്ലാപഞ്ചായത്തു ഡി​വി​ഷ​നുകളിൽ തീപാ​റും പോ​രാ​ട്ടം
Friday, November 27, 2020 10:00 PM IST
ക​രി​മ​ണ്ണൂ​ർ

തൊ​ടു​പു​ഴ: അ​ധ്യാ​പി​ക​യും ക​രാ​ട്ടെ പ​രി​ശീ​ല​ക​യും അ​ഭി​ഭാ​ഷ​ക​യും അ​ങ്കം കു​റി​ച്ചി​രി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രി​മ​ണ്ണൂ​ർ ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം തീ ​പാ​റും.
യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ക​രി​മ​ണ്ണൂ​ർ ഡി​വി​ഷ​നി​ൽ വി​ജ​യം മാ​ത്ര​മാ​ണ് മു​ന്ന​ണി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ടു​ന്പ​ന്നൂ​ർ, കോ​ടി​ക്കു​ളം, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളും ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രി​മ​ണ്ണൂ​ർ ഡി​വി​ഷ​ൻ.
ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന്‍റെ ഇ​രു​ത്തം വ​ന്ന സ്ഥാ​നാ​ർ​ഥി​യെ നേ​രി​ടാ​നും ഡി​വി​ഷ​ൻ പി​ടി​ക്കാ​നു​മാ​യി മ​റ്റ് ര​ണ്ടു മു​ന്ന​ണി​ക​ളും യു​വ​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മ​നോ​ജ് ത​ങ്ക​പ്പ​ൻ 3777 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മൂ​ന്നാം ത​വ​ണ മ​ത്സരി​ക്കു​ന്ന ഇ​ന്ദു സു​ധാ​ക​ര​നാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഡി​സി​സി ട്ര​ഷ​റ​റു​മാ​ണ്.
2010-​ൽ ക​രി​മ​ണ്ണൂ​രി​ൽ നി​ന്നു സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. 2015-​ൽ വാ​ഗ​മ​ണ്‍ ഡി​വി​ഷ​നി​ൽ നി​ന്നു മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല.2000 മു​ത​ൽ 10 വ​ർ​ഷം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു.​
അ​ധ്യാ​പി​ക​യാ​യ ഇ​ന്ദു സു​ധാ​ക​ര​ൻ എം​എ, ബി​എ​ഡ് ബി​രു​ദ​ധാ​രി​യാ​ണ്.​എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന റീ​നു ജെ​ഫി​ൻ മ​ത്സര രം​ഗ​ത്ത് പു​തു​മു​ഖ​മാ​ണ്.​ ഡാ​റ്റാ എ​ൻ​ട്രി ജോ​ലി ചെ​യ്യു​ന്ന റീ​നു ബി​രു​ദ​ധാ​രി​യും ക​രാ​ട്ടെ പ​രി​ശീ​ല​ക​യു​മാ​ണ്. ​
മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ​വ​നി​ത കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ക​രി​മ​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ അ​ന്പി​ളി അ​നി​ൽ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യും സേ​വാ​ഭാ​ര​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. എ​ൽ​എ​ൽ​ബി, എ​ൽ​എ​ൽ​എം ബി​രു​ദ​ധാ​രി​യാ​യ അ​ന്പി​ളി തൊ​ടു​പു​ഴ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​ണ്.

മൂലമറ്റം

മൂ​ല​മ​റ്റം: ലോറേ​ഞ്ചി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മത്സരം ന​ട​ക്കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മൂ​ല​മ​റ്റം ഡി​വി​ഷ​നി​ലാ​ണ്. ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ ജെ.​ജേ​ക്ക​ബും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കേ​ര​ള​കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ടും ത​മ്മി​ലാ​ണ് പോ​രാ​ട്ടം. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഈ ​മത്സരം പ്ര​സ്റ്റീ​ജാ​ണ്. അ​തി​നാ​ൽ ത​ന്നെ പ​തി​നെ​ട്ട​ട​വും പ​യ​റ്റി​യു​ള്ള പോ​രാ​ട്ട​മാ​കും ഇ​വി​ടെ അ​ര​ങ്ങേ​റു​ക. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി ജി​ല്ലാവൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ ഗീ​താ​കു​മാ​രി​യും മത്സര രം​ഗ​ത്തു​ണ്ട്. അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, വെ​ള്ളി​യാ​മ​റ്റം, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​താ​നും വാ​ർ​ഡു​ക​ളും ഈ ​ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റാ​ണ്. തൊ​ടു​പു​ഴ താ​ലൂ​ക്ക് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡന്‍റ്. ന്യൂ​മാ​ൻ​കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ അം​ഗ​വു​മാ​യി​രു​ന്നു. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് മെം​ബ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി കു​ന്നം​കോ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​വും തൊ​ടു​പു​ഴ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്‌ടർബോർഡ് അംഗവുമാണ്. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗ്, പു​തു​പ്പ​രി​യാ​രം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കു​ന്നം​കോ​ട്ട് കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​വി​ഭ​ക്ത കോ​ത​മം​ഗ​ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി പരേതനായ ഫാ. ​ജോ​ർ​ജ് കു​ന്നം​കോ​ട്ടി​ന്‍റെ സ​ഹോ​ദ​ര പു​ത്ര​നാ​ണ്.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ഗീ​താ​കു​മാ​രി 10 വ​ർ​ഷം തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​ണ​ക്കാ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡി​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്നു.