‘ഓ​ട്ടോ​ശ്രീ’യിൽ വോട്ടുതേടി ഓട്ടോറിക്ഷ ഡ്രൈവർ
Thursday, November 26, 2020 10:05 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ഇ​ത്ത​വ​ണ ഒ​രു ഓ​ട്ടോ സാ​ര​ഥി​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന ര​ജ​നി രാ​ജേ​ഷാ​ണ് മ​ത്സ​ര രം​ഗ​ത്തെ ആ ​ഓ​ട്ടോ ശ്രീ. ​ഓ​ട്ടോ ശ്രീ ​എ​ന്നാ​ണ് ഇ​വ​രു​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ പേ​ര്്. യ​ദൃ​ച്ഛി​ക​മാ​യി കൈ​വ​ന്ന സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ഒ​രു​കൈ പ​യ​റ്റാ​നു​റ​ച്ചാ​ണ് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ല്ലു​കു​ന്ന് വാ​ർ​ഡി​ൽ​നി​ന്നു​മാ​ണ് ’ഓ​ട്ടോ​ശ്രീ’ ജ​ന​വി​ധി തേ​ടു​ന്ന​ത്.
വോ​ട്ട​ർ​മാ​രെ നേ​രി​ൽ​കാ​ണാ​നു​ള്ള ര​ജ​നി​യു​ടെ യാ​ത്ര​യും ത​ന്‍റെ ഓ​ട്ടോ ശ്രീ​യി​ൽ ത​ന്നെ​യാ​ണ്. സ​ഹ​യാ​ത്രി​ക​രാ​യി മ​റ്റു മൂ​ന്നു​പേ​രും. തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ് ര​ജ​നി രാ​ജേ​ഷ്. വാ​ർ​ഡി​ൽ വി​ജ​യി​ച്ചാ​ലും ജ​ന​പ്ര​തി​നി​ധി എ​ന്ന​തി​നൊ​പ്പം ഓ​ട്ടോ സ്ത്രീ​യാ​യി​ത​ന്നെ ക​ട്ട​പ്പ​ന​യി​ൽ സ​ജീ​വ​മാ​കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ര​ജ​നി മ​ന​സു​തു​റ​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം​ഘ​ട്ട​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ര​ജ​നി രാ​ജേ​ഷ്.