തൊടുപുഴ: കോവിഡ് പടർന്നു പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ജൂണിയർ റെഡ് ക്രോസ് സംസ്ഥാനത്ത് ആവിഷ്കരിച്ച ‘കരുതലിനൊരു കൈത്താങ്ങ്, മാസ്ക് ചലഞ്ച് -2020’ പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച മാസ്കിന്റെ ജില്ലാതല വിതരണോദ്ഘാടനം നടന്നു.
കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപക കൗണ്‍സിലർമാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും ഒപ്പം മറ്റുള്ളവരെ ബോധവാൻമാരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിൽ ജെആർസി കേഡറ്റുകളുടെ നേത്യത്വത്തിൽ 30,000 മാസ്കുകളാണ് വിതരണത്തിന് തയാറായിരിക്കുന്നത്. ജില്ലയിൽ ഏഴ് ഉപജില്ലാ കേന്ദ്രങ്ങളിലും രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മാസ്ക് ചലഞ്ച് വിതരണം നടന്നു. സംസഥാനതല ഉദ്ഘാടനം നടത്തിയത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവാണ്.
ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് നിർവഹിച്ചു. ജൂണിയർ റെഡ് ക്രോസ് ജില്ല കോ- ഓർഡിനേറ്റർ ജോർജ് ജേക്കബ് നേതൃത്വം നൽകി. ഉപജില്ലകളിലായി സമാഹരിച്ചിരിക്കുന്ന മാസ്കുകൾ, ഹോസ്പിറ്റലുകൾ, പോലീസ് സ്റ്റേഷനുകൾ, അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, കോളനികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിലും കട്ടപ്പനയിലും ഡിഇഒമാരായ എസ്. രാജേന്ദ്രൻ, സെയ്തലവി മാങ്ങത്തുപറന്പൻ എന്നിവർ നിർവഹിച്ചു. ഐആർസിഎസ് ജില്ലാ പ്രസിഡന്റ് ടി.എസ് ബേബി കട്ടപ്പനയിലും ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഭോഗീന്ദ്രൻ തൊടുപുഴയിലും അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് കോ- ഓർഡിനേറ്റർ പി.എൻ. സന്തോഷ്, കട്ടപ്പന വിദ്യാഭ്യാസ ജില്ല കോ- ഓർഡിനേറ്റർ റെയ്സണ്‍ പി. ജോസഫ്, എഇഒമാരായ പി. അംബികാ , ടോമി ഫിലിപ്പ്, ബി. ഷാജി, കെ.സുരേഷ് കുമാർ, കെ.വി. രാജു, ഷീബ, എം. മഞ്ജുള, ഉപജില്ല കോ- ഓർഡിനേറ്റർമാരായ ജ്യോതി പി. നായർ, അനീഷ് കുര്യൻ, എൻ.പ്രജിത, ഇ.കെ.ജിജിമോൻ, കൊച്ചുറാണി ജോർജ്, ടി.ശിവകുമാർ, ടി. രജനി എന്നിവർ നേതൃത്വം നൽകി.